Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ebin Paul

മൂ​വാ​റ്റു​പു​ഴ​യി​ലെ ആ​ക്ര​മ​ണം പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മോ?; എ​ബി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ എ​ൻ​ഐ​എ

കൊ​ച്ചി: സി​ന​ഗോ​ഗ് ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി എ​ബി​ൻ പോ​ളി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​യി സൂ​ച​ന. മൂ​വാ​റ്റു​പു​ഴ​യി​ലെ യൂ​സ്ഡ് കാ​ർ ഷോ​റൂ​മി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ബോ​സ് എ​ന്ന് വി​ളി​ക്കു​ന്ന വ്യ​ക്തി​ക്ക് അ​യ​ച്ചു​ന​ൽ​കി​യ​താ​യും ക്രി​പ്റ്റോ ക​റ​ൻ​സി വ​ഴി പ​ണം നേ​ടി​യി​രു​ന്ന​താ​യും വി​വ​ര​മു​ണ്ട്. എ​ബി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ആ​യു​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഇ​യാ​ൾ ഇ​ന്‍റെ​ർ​നെ​റ്റി​ൽ തെ​ര​ഞ്ഞ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പൊ​ലി​സ് ടെ​ല​ഗ്രാ​മി​ന് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. മൂ​വാ​റ്റു​പു​ഴ​യി​ലെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് താ​നാ​ണെ​ന്ന് എ​ബി​ൻ സ​മ്മ​തി​ച്ച​താ​യാ​ണ് വി​വ​രം. മ​റ്റ് ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​മാ​യി​രു​ന്നു ഇ​വി​ടെ ന​ട​ത്തി​യ​തെ​ന്നും ഇ​യാ​ൾ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സം​ഘം ഇ​ന്ന​ലെ​യാ​ണ് എ​ബി​നെ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ആ​ക്ര​മ​ണ​ദൃ​ശ്യ​ങ്ങ​ൾ മ​റ്റൊ​രാ​ൾ​ക്ക് അ​യ​ച്ചു​ന​ൽ​കി​യ​തും അ​തു​വ​ഴി ക്രി​പ്റ്റോ ക​റ​ൻ​സി ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ തീ​വ്ര​വാ​ദ ബ​ന്ധ​മു​ണ്ടോ​യെ​ന്ന സം​ശ​യ​ത്തി​ൽ എ​ബി​ൻ പോ​ളി​നെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ ല​ക്ഷ്യം, ബോ​സ് എ​ന്ന് വി​ളി​ക്കു​ന്ന വ്യ​ക്തി​യു​ടെ പ​ങ്ക്, ക്രി​പ്റ്റോ ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്താ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ശ്ര​മം.

Latest News

Corehub Up